Monday, July 11, 2011
പടികള്‍-4
ഇന്തെന്താ ഓക്ക് പറ്റ്യേ! ഒന്നും കഴിച്ചില്ല എന്നെത്തെപോലുളള കളിം ചിരീം ഒന്നുംല്യാ. സഹിദ് എന്നെ നോക്കി എനിയ്ക്കൊന്നും പറയാനില്ലായിരുന്നു. ഞാന്‍ പതിയെ എഴുനേറ്റു ഒരു ഏറ്റുപറച്ചിലെന്നോണം ഉമ്മയോടു പറഞ്ഞു. "ഉമ്മാ ഇനി ഈ വീടും ഉമ്മാടെ മോനെയും വിട്ട് ഗോപി എങ്ങും പോകുന്നില്ല". ഒന്നും മനസ്സിലാവാതെ ഒരു നിമിഷം നിന്ന ഉമ്മ പെട്ടെന്ന് സഹിദിനോട് കയര്‍ത്തു. . . എന്തു പണിയാ നീയാ ടീച്ചറോട് കാണിച്ചേ . . . തിന്നചോറിന് നന്ദിയില്ലാത്തവനേ . . ആ ടീച്ചറാണ് ഇത്രയും കാലം നിന്നെ പഠിപ്പിച്ചതെന്ന് ഓര്‍ക്കാഞ്ഞതെന്തേ? നീ ഗോപിനെ ടീച്ചറുടെ അടുത്ത് കൊണ്ടാക്ക് നീ ചെയ്ത തെറ്റിന് ഞാന് കാല് പിടിച്ച് മാപ്പ് പറയാം. ഞാന്‍ ഇടയ്ക്ക് കയറി. ഇല്ല ഉമ്മാ ഞാനാണ് തെറ്റ് ചെയ്തത്. എനിയ്ക്കായിരുന്നു ഉമ്മയുടെ മകനെ വേണ്ടിയിരുത്. വിശ്വാസം വരാതെ എന്റെ കണ്ണില്‍ കുറെ നേരം നോക്കിയിരുന്നു പിന്നെ എന്റെ രണ്ടുകൈകളും കൂട്ടിപിടിച്ച് അമര്‍ത്ത് ചുംബിച്ച് ഉമ്മ
Subscribe to:
Post Comments (Atom)
No comments:
Post a Comment