രാധ വിലപിക്കുന്നില്ല...
ഒരുതിരിച്ചറിവിനൊടുവില്‍
രാധതന്‍ മുഖം വിവര്‍ണമായി...
കൃഷ്ണാ നീതന്നെയല്ലേ
ഒരോ വയസ്സിലും എന്റെകൂടെ
ബല്യത്തിലെത്രവികൃതികള്‍കാട്ടി നാം
എന്റെ മഞ്ജാടിക്കുരു നീ കവര്‍ന്നുപോയോ...
അമ്മയൂറ്റും മധുരം നീ കട്ടെടുത്തു പോയോ...
സത്യം;തോന്നിയ തൊട്ടുമില്ലെനിക്കുദേഷ്യം-
കൌമാരത്തിലെന്റെ മനസ്സു നീകവര്‍ന്നപ്പോളും...
അല്ല;അതു ഞാന്‍ നിനക്കായ് സമര്‍പ്പിച്ചതല്ലേ...
ഒന്നും മനസ്സിലാവുന്നില്ലെനിക്കിന്നും
ഒന്നു മാത്രമറിയാം
എനിക്കത്രമേല്‍ പ്രിയം നിന്നെ..!
നീവിട്ടു പോയൊരു രാധയായി
മൌനമായ് ദുഖമൊളിച്ചുവെച്ചു
തോഴിമാരാരുമറിയാതേ
ഘനമെന്റെദുഖം മറച്ചു വെച്ചു
പൂക്കും മരത്തിന്റെ സൌരഭത്തില്‍
ഒഴുകും പുഴതന്റെ പുഞ്ചിരിയില്‍
ഇക്കിളികൂട്ടും കുളിര്‍ തെന്നലില്‍
എവിടെയുമെത്തി കൃഷ്ണാ നീ എന്നില്‍
എന്നുള്ളം കവര്‍ന്നനീ
ലക്ഷ്മിയെ വേട്ടു ഗൃഹസ്ഥനായീ
എങ്കിലും ഈരാധ വിളിക്കുമ്പോളെല്ലാം
ഓടിയണയുന്നതെന്തിനുകൃഷ്ണ നീ?
എന്നറിയുന്നു ഈരാധ-
നീ തന്നെയെന്‍ കൂടെയെന്നും...